ബോണക്കാട് വനത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

തിരുവനന്തപുരം: വിതുര – ബോണക്കാട് വനത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കന്യാകുമാരി കൽകുളം സ്വദേശി ക്രിസ്റ്റഫർ പേബസ് എന്ന 37 കാരൻ്റെ മൃതദേഹമാണ് വനത്തിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ബാഗിൽ നിന്ന് ആധാർ കാർഡും മൊബൈൽ ഫോണും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ബന്ധുക്കളെ ബന്ധപ്പെട്ടു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്.
മരപ്പണിക്കാരനായിരുന്ന ക്രിസ്റ്റഫർ പേബസ് കൽകുളത്തിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് മാസം മുൻപാണ് യാത്ര തിരിച്ചത്. ബോണക്കാട് താമസിക്കുന്ന അമ്മയുടെ അനുജത്തിയുടെ വീട്ടിൽ ഇടയ്ക്ക് ഇടയ്ക്ക് പോകുന്നത് കാരണം ഇവർ ക്രിസ്റ്റഫറിനെ അന്വേഷിച്ചിരുന്നില്ല. ക്രിസ്മസിന് ശേഷം ഇയാൾ വീട്ടിലെത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. തലയും ഉടലും കാലും വേർപെട്ട മൃതദേഹത്തിന് ഒരു മാസത്തില്‍ കൂടുതല്‍ പഴക്കമുണ്ട്.