Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ശരീരഭാഗങ്ങളുടെ സാമ്പിളുകൾ മോഷ്ടിച്ചു; ആക്രിക്കാരൻ പിടിയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ച. രോഗനിർണയത്തിനായി അയച്ച ശരീരഭാഗങ്ങൾ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപ്പനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാത്തോളജി വിഭാഗത്തിൽ നിന്ന് പരിശോധനക്ക് അയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്

17 രോഗികളുടെ സ്‌പെസിമെനാണ് മോഷണം പോയത്. പാത്തോളജി ലാബിന് സമീപമാണ് സാമ്പിളുകൾ രാവിലെ ആംബുലൻസ് ജീവനക്കാർ കൊണ്ടുവെച്ചത്. ഇത് ആക്രിക്കാരൻ മോഷ്ടിക്കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്

ലാബിന് സമീപത്തെ സ്റ്റെയർകേസിന് സമീപം സ്‌പെസിമെനുകൾ വെച്ച ശേഷം ആംബുലൻസ് ഡ്രൈവറും അറ്റൻഡർമാരും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഈ സമയത്തായിുരന്നു മോഷണം. ആക്രിയാണെന്ന് കരുതിയാണ് ബോക്‌സുകൾ എടുത്തതെന്ന് പ്രതി മൊഴി നൽകി. ശരീരഭാഗങ്ങൾ ആണെന്ന് മനസിലായതോടെ പ്രിൻസിപ്പൽ ഓഫീസിന് സമീപം ഉപേക്ഷിച്ചെന്നും ഇയാൾ പറഞ്ഞു

Related Articles

Back to top button
error: Content is protected !!