World

പാകിസ്ഥാനിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ ബോംബ് ആക്രമണം; 90 പേർ കൊല്ലപ്പെട്ടന്ന് ബലൂച് ലിബറേഷൻ ആർമി

പെഷവാർ : ഞായറാഴ്ച പാകിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോയ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏഴ് പേർ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും 90 സൈനികർ കൊല്ലപ്പെട്ടതായി ആരോപിച്ച് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ക്വെറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോകുകയായിരുന്ന സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഏഴ് ബസുകളും രണ്ട് വാഹനങ്ങളും അടങ്ങുന്ന വാഹനവ്യൂഹമാണ് ലക്ഷ്യമിട്ടത്. ഒരു ബസിൽ വെഹിക്കിൾ-ബോൺ ഐഇഡി ഇടിച്ചു, ഒരുപക്ഷേ ചാവേർ ആക്രമണമായിരിക്കാം, മറ്റൊന്നിൽ റോക്കറ്റ്-പ്രൊപ്പൽഡ് ഗ്രനേഡുകൾ (ആർപിജി) ഉപയോഗിച്ചുവെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞു.

പരിക്കേറ്റവരെ കൊണ്ടുപോകാൻ ആർമി ഏവിയേഷൻ ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ നിരീക്ഷണത്തിനായി ഡ്രോണുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിൻ്റെ ഉത്തവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി.

“ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നോഷ്കിയിലെ ആർസിഡി ഹൈവേയിലെ രക്ഷാൻ മില്ലിന് സമീപം വിബിഐഇഡി ഫിഡായി ആക്രമണത്തിൽ ബലൂച് ലിബറേഷൻ ആർമിയുടെ ഫിദായി യൂണിറ്റായ മജീദ് ബ്രിഗേഡ് അധിനിവേശ പാകിസ്ഥാൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തെ ലക്ഷ്യം വച്ചു. എട്ട് ബസുകളാണ് വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്, അതിൽ ഒന്ന് സ്ഫോടനത്തിൽ പൂർണ്ണമായും നശിച്ചു.”- ബലൂച് ലിബറേഷൻ ആർമിയുടെ പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!