ന്യൂഡല്‍ഹി: ജിയോ അടക്കമുള്ള ടെലികോം കമ്പനികളോട് കിടയറ്റ മത്സരത്തിന് ബി എസ് എന്‍ എല്‍. മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചാണ് ബി എസ് എന്‍ എല്‍ രംഗത്തെത്തിയത്.
തങ്ങളുടെ താരതമ്യേന കുറഞ്ഞ നിരക്കുകള്‍ കൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് അവര്‍. നിരവധി ജനപ്രിയ പ്ലാനുകള്‍ ഇക്കാലയളവില്‍ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു വര്‍ഷത്തോളം സേവനം ലഭിക്കുന്ന പുതിയ റീചാര്‍ജ് പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചത്. ബിഎസ്എന്‍എല്‍ 395 ദിവസത്തെ പ്ലാന്‍ ബിഎസ്എന്‍എല്ലിന്റെ 395 ദിവസത്തെ പ്രീപെയ്ഡ് പ്ലാന്‍ 2399 രൂപയ്ക്ക് ലഭ്യമാണ്. അങ്ങനെ വരുമ്പോള്‍ ശരാശരി പ്രതിദിന ചെലവ് ഏകദേശം 6.57 രൂപയായിരിക്കും.
ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളിംഗ് അവസരമാണ് ഈ പ്ലാനില്‍ ലഭിക്കുക, കൂടാതെ പ്രതിദിനം 2 ജിബിയുടെ അതിവേഗ ഡാറ്റയും ലഭ്യമാവും. ഒരുപക്ഷേ പ്രതിദിന പരിധി കടക്കുകയാണെങ്കില്‍ പോലും ടെന്‍ഷന്‍ വേണ്ട. ഉപയോക്താക്കള്‍ക്ക് തുടര്‍ന്ന് 40 കെബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് തുടരാം. ഈ പ്ലാനില്‍ ദിവസവും 100 സൗജന്യ എസ്എംഎസ് നല്‍കുന്നുണ്ട്. കൂടാതെ ചില ഗെയിമുകള്‍, സിങ്ങ് മ്യൂസിക്, വൗ എന്റര്‍ടൈന്‍മെന്റ്, ബിഎസ്എന്‍എല്‍ ട്യൂണ്‍സ് എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.