Kerala
അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് 19 വർഷം കഠിന തടവ്

ആലപ്പുഴയിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 19 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വീയപുരം ചെറുതന വില്ലേജിൽ തോപ്പിൽ വീട്ടിൽ സുരേഷിനെയാണ്(54) കോടതി ശിക്ഷിച്ചത്. 2018 ജൂൺ 27ന് രാവിലെയായിരുന്നു സംഭവം
ചെറുതന തെക്കുമുറിയിൽ അശ്വതി ഭവനിൽ പ്രമോദ് ലാലിനെയാണ്(47) കൊലപ്പെടുത്താൻ സ്രമിച്ചത്. പ്രമോദ് ലാലിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി തലയ്ക്ക് ലക്ഷ്യമിട്ട് വെട്ടുകയായിരുന്നു. കൈ കൊണ്ട് തടുത്തതോടെ പ്രമോദ് ലാലിന്റെ വലതു കൈപ്പത്തി മുറിഞ്ഞുപോയി. ഇടത് കൈയ്ക്കും ഗുരുതരമായി പരുക്കേറ്റു
ചികിത്സക്കിടെ പ്രമോദ് ലാലിന്റെ ഇടത് കൈ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. മുൻ വിരോധമാണ് ആക്രമണത്തിന് കാരണം. പ്രമോദിന്റെ ഭാര്യ ആശയുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം.