Kerala

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം; ഹർജി വിധി പറയാനായി മാറ്റി

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണമില്ല. സിബിഐ അന്വേഷണം തന്നെ വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. അപ്പീലിൽ വീണ്ടും വാദം കേട്ട ഡിവിഷൻ ബെഞ്ച് ഹർജി വിധി പറയാനായി മാറ്റി

കേസ് ഡയറി ഹാജരാക്കാൻ പോലീസിനോട് നിർദേശിച്ചിട്ടുണ്ട്. സിബിഐ അന്വേഷണമില്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്ന് കുടുംബത്തിനായി ഹാജരായ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു

എന്നാൽ സിബിഐ അന്വേഷണമെന്ന നിലപാടിൽ മാറ്റമില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാര്യ മഞ്ജു അടക്കമുള്ളവർ നിലപാട് എടുത്തു. ഇതിന് പിന്നാലെയാണ് ആദ്യം ഹാജരായ അഭിഭാഷകനെ മാറ്റി അഡ്വ. കെ രാംകുമാറിനെ കേസ് ഏൽപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!