National

ജമ്മു കാശ്മീരിലെ റംബാനിൽ മേഘവിസ്‌ഫോടനം; മൂന്ന് മരണം, രണ്ട് പേരെ കാണാതായി

ജമ്മു കാശ്മീരിലെ റംബാനിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേരെ കാണാതായി. ഗംഗാനദി അപകടനിലക്ക് മുകളിലൊഴുകുകയാണ്. ഋഷികേശിലെയും ഹരിദ്വാറിലെയും ഗംഗാതീരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

റംബാൻ ജില്ലയിലെ ഗുൾ സബ് ഡിവിഷനിലെ രാജ്ഗഡ് മേഖലയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധി റോഡുകൾ തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീനഗർ-ജമ്മു ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മേഖലയിലെ നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതായാണ് റിപ്പോർട്ടുകൾ

Related Articles

Back to top button
error: Content is protected !!