Kerala

മുനമ്പത്ത് പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി; ബിഷപുമാരെ ചർച്ചക്ക് വിളിച്ചു

മുനമ്പം പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. ക്രൈസ്തവ സഭാ ബിഷപുമാരെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു. കേരളത്തിന്റെ ഡൽഹി പ്രതിനിധി കെവി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് കോഴിക്കോട് ആർച്ച് ബിഷപും അറിയിച്ചു

വഖഫ് ഭേദഗതിയിൽ ബിജെപി പറഞ്ഞു പറ്റിച്ചെന്ന വികാരം ക്രൈസ്തവ സഭാ നേതൃത്വത്തിനിടയിൽ ശക്തമാകുന്നതിനിടെയാണ് വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നത്. നേരത്തെ വഖഫ് ബില്ലിന് കെസിബിസി പിന്തുണ നൽകിയത് മുനമ്പം വിഷയം പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു

എന്നാൽ കഴിഞ്ഞ ദിവസം മുനമ്പത്ത് എത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജു പ്രശ്‌നം തീരാൻ സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുമെന്ന സൂചനയാണ് നൽകിയത്. ഇതോടെയാണ് ബിജെപി പറ്റിച്ചെന്ന വികാരം ക്രൈസ്തവ സഭാ നേതൃത്വത്തിനിടയിൽ ശക്തമായത്.

Related Articles

Back to top button
error: Content is protected !!