മത്സരിക്കുന്നത് ഥാറിനോട്: 40 കി.മീ മൈലേജുള്ള ഹസ്ലറിന് വില 2.4 ലക്ഷം മുതല്‍ ആറു ലക്ഷംവരെ മാത്രം
മുംബൈ: വെറുതേ പറയുന്നതല്ല, മാരുതി സുസുക്കി ഉടന്‍ വിപണിയില്‍ എത്തിക്കാന്‍ ഇരിക്കുന്ന ഹസ്ലറിന് വില പരമാവധി ആറു ലക്ഷം. പക്ഷേ മത്സരിക്കുന്നത് സാക്ഷാല്‍ മഹീന്ദ്രയുടെ ഥാറിനോട്. 2.4 ലക്ഷം മുതല്‍ ആറുലക്ഷം രൂപവരെ വില പ്രതീക്ഷിക്കുന്ന ഈ കാര്‍ മൈലേജിന്റെ കാര്യത്തിലും എല്ലാ കാറുകളെയും മറികടക്കും. മാരുതി സുസുക്കിതന്നെ പറയുന്നത് ലിറ്ററിന് 40 കിലോമീറ്ററാണ്.
പരീക്ഷണ ഓട്ടം കഴിഞ്ഞ മാസം കഴിഞ്ഞതില്പിന്നെ ഹസ്ലര് മാര്‍ക്കറ്റില്‍ തരംഗമായി മാറിയിരിക്കുകയാണ്. രാജ്യത്തെ മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടാണ് മാരുതി സുസുക്കി ഈ കാറുമായി വന്നിരിക്കുന്നത്. ടാറ്റയുടെ പഞ്ച്, ഹ്യൂണ്ടായിയുടെ എക്സ്റ്റര്‍ അടക്കമുള്ള കാറുകളോട് ഇഞ്ചോടിഞ്ച് മത്സരിക്കാന്‍ ഒരുങ്ങുന്ന മാരുതിയുടെ പടക്കുതിരയെന്ന വിശേഷണവും ഇതിന് ചേരും. ഥാറോ, പഞ്ചോ വാങ്ങാനുള്ള പണം നിങ്ങളുടെ കൈവശമില്ലെങ്കില്‍ മികച്ചൊരു ഓപ്ഷനാണ് ഈ കാര്‍.
ജപ്പാന് സ്പെക് 660 സിസി 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിനുള്ളത്. കരുത്തേറിയ ഈ എഞ്ചിന് തന്റെ ശേഷികൊണ്ട് ഥാറിനോടും പഞ്ചിനോടുമെല്ലാം മുട്ടിനില്ക്കാനാവും. ഫ്രണ്ട് ഡിസൈനിന് ഒരു ബോക്സി ലുക്കാണ് മാരുതി സുസുക്കി ഈ വാഹനത്തിന് നല്‍കിയിയിരിക്കുന്നത്. ഇന്റീരിയറിന്റെ പ്രീമിയം ടച്ചും എടുത്തുപറയേണ്ടതാണ്.
6.78 ഇഞ്ച് എല്‍ഇഡി ഡിസ്പ്ലേയാണ് ഹസ്ലറിന്റെ ഏറ്റവും വലിയ സവിശേഷത. ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ, യുട്യൂബ്, ഗൂഗിള്‍ മാപ്സ് കണ്ട്രോള്, സ്പീക്കര്‍, മ്യൂസിക് പ്ലേ, ഡിജിറ്റല്‍ മീറ്റര്‍, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ബ്ലൂടൂത്ത് കണക്ടിവിറ്റി, സണ്‍റൂഫ്, സേഫ്റ്റി എയര്‍ബാഗ്സ്, സീറ്റ് ബെല്‍റ്റ് എന്നിവയ്ക്കൊപ്പം ടര്‍ബോചാര്‍ജര്‍ എഞ്ചിനും ഈ കാറിനെ വേറിട്ടതാക്കുന്നു. വില കുറവാണെന്നതിനാല്‍ മാരുതി സുസുക്കി ഒരുകാര്യത്തിലും കുറവുവരുത്തിയിട്ടില്ലെന്നുതന്നെ പറയാം. കഴിഞ്ഞ മാസം വിദേശ നിരത്തുകളില്‍ എത്തിയിരിക്കുന്ന ഈ കാര്‍ ഇന്ത്യന്‍ നിരത്തുകളിലും അധികം വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.