Kerala
കൊല്ലത്ത് സർവീസ് നടത്തിയ കെഎസ്ആർടിസി കണ്ടക്ടറെ സമരാനുകൂലികൾ മർദിച്ചതായി പരാതി

കൊല്ലത്ത് സർവീസ് നടത്തുന്നതിനിടയിൽ കെ എസ് ആർ ടി സി കണ്ടക്ടറെ സമരാനുകൂലികൾ മർദിച്ചതായി പരാതി. ബസിനുള്ളിൽ കയറി സമരക്കാർ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞതായും മർദനമേറ്റ കണ്ടക്ടർ ശ്രീകാന്ത് പറഞ്ഞു.
പണിമുടക്കായിട്ടും സർവീസ് നടത്തിയെന്ന് പറഞ്ഞായിരുന്നു മർദനം. കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം, അമൃത സർവീസുകളും സമരാനുകൂലികൾ തടഞ്ഞു.
മലപ്പുറത്തും തൊഴിലാളികൾ ബസ് തടഞ്ഞു. കൊട്ടാരക്കരയിൽ നിന്ന് കോട്ടയത്തേക്ക് സർവീസ് തുടങ്ങിയ കെ എസ് ആർ ടി സി ബസും സമരാനുകൂലികൾ തടഞ്ഞു. നിരവധി യാത്രക്കാരാണ് ഇതോടെ പെരുവഴിയിലായത്.