Kerala

രാഹുൽ വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ല; പാലക്കാട് എംഎൽഎ ഇല്ലാത്ത ബുദ്ധിമുട്ട് ജനങ്ങൾ അറിയില്ല: മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ലെന്ന് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിലാണ് കാര്യങ്ങൾ വിശദീകരിക്കണോയെന്ന് തീരുമാനിക്കേണ്ടത്. പുറത്തുവന്ന ശബ്ദ സന്ദേശം മിമിക്രിക്കാരെ വച്ച് ചെയ്തതാണോയെന്ന് അറിയില്ല. അത് നിഷേധിക്കാത്തതുകൊണ്ടാണ് രാഹുലിനെതിരെ പാർട്ടി സസ്‌പെൻഷൻ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് എംഎൽഎ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങൾ അറിയില്ല. അവിടുത്തെ എംപിയും ഷാഫി പറമ്പിലുമുണ്ട്. സൈബർ ആക്രമണം നടത്തുന്നവർ മൂടുതാങ്ങികളാണ്. ഇവരോട് പരമായ പുച്ഛം മാത്രമാണെന്നും ഇവർ പാർട്ടിക്കായി ഒരു ജോലിയും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉമാ തോമസിന്റെ പാരമ്പര്യം അറിയാത്തവരാണ് അവർക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം നടത്തുന്നവരുടെ മാതാപിതാക്കളുടെ വിവാഹത്തിന് മുമ്പ് ഉമാ തോമസ് കെഎസ്യുവിലുണ്ടെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

 

Related Articles

Back to top button
error: Content is protected !!