കോൺഗ്രസ് ജനാധിപത്യത്തിന്റെ സുരക്ഷാ മതിൽ; എകെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യർ

ബിജെപി ഭിന്നിപ്പിന്റെ രാഷ്ട്രീയം ഉയർത്തിയപ്പോൾ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാ മതിലായി പ്രവർത്തിച്ചത് കോൺഗ്രസ് ആണെന്ന് സന്ദീപ് വാര്യർ. തിരുവനന്തപുരത്ത് എത്തിയ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എകെ ആന്റണിയെ സന്ദർശിച്ച ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സന്ദീപ് വാര്യർ ഇക്കാര്യം പറഞ്ഞത്.
ബിജെപിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തിൽനിന്നു പുറത്തുവന്ന് കോൺഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും സന്ദീപ് പറഞ്ഞു.
ഷൊർണൂരിൽ നിന്ന് വന്ദേഭാരത് ട്രെയിനിൽ കയറിയപ്പോൾ നേരത്തെ പ്രവർത്തിച്ച പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റും ആ ട്രെയിനിലുണ്ടായിരുന്നു. കേവലമൊരു പ്രാദേശിക നേതാവായ തന്നെ ഭയന്നിട്ട് സംസ്ഥാന പ്രസിഡന്റ് രാത്രിയിൽ തന്നെ നിരവധി ബി.ജെ.പി. പ്രവർത്തകരെ റെയിൽവേ സ്റ്റേഷനിൽ വിളിച്ചുവരുത്തിയെന്നും സന്ദീപ് പരിഹസിച്ചു