വിഡി സതീശന്റേത് വെറും വീരവാദമല്ല, ബോംബ് ഉടൻ പൊട്ടുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ

കേരളം ഞെട്ടാൻ പോകുന്ന വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു. ആ ബോംബ് എന്തായാലും പൊട്ടുമെന്നും സതീശന്റേത് വീരവാദം അല്ലെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. വിവരങ്ങൾ പ്രതിപക്ഷ നേതാവ് തന്നെ തെളിവ് സഹിതം പുറത്തുവിടുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്
അതേസമയം ലൈംഗിക പീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വസതിയിൽ തുടരുകയാണ്. രാഹുൽ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. പാലക്കാടേക്ക് പോകുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതോടെ കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും പിന്തുണ ലഭിക്കുമോ എന്നും ഉറപ്പില്ല
മണ്ഡലത്തിൽ എത്തിയാൽ എംഎൽഎയെ തടയുമെന്ന് ബിജെപിയും സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ബോംബ് മുന്നറിയിപ്പിൽ ഒരു പേടിയില്ലെന്നും ഇത് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നുമാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രതികരണം.