National

വിവാദ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി കൊളീജിയം

വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനോട് നേരിട്ട് ഹാജരാകാൻ നിർദേശം നൽകി സുപ്രീം കോടതി കൊളീജിയം. ഡിസംബർ 17നാണ് ഹാജരാകാനാണ് നിർദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് കൊളീജിയം തലവൻ

വിഎച്ച്പി നിയമവേദി ഹൈക്കോടതി ഹാളിൽ ഡിസംബർ 11ന് നടത്തിയ ചടങ്ങിലായിരുന്നു വിവാദ പ്രസംഗം. യൂണിഫോം സിവിൽ കോഡ്-ഭരണഘടനാപരമായ അനിവാര്യത എന്ന വിഷയത്തിലായിരുന്നു പ്രസംഗം. ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നായിരുന്നു ശേഖർ കുമാർ യാദവിന്റെ പ്രസംഗം

പ്രസംഗത്തിൽ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പരാമർശങ്ങളുമുണ്ടായിരുന്നു. വിവാദ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതിയോട് വിശദീകരണവും തേടിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!