Gulf

അഴിമതി: നാലു മന്ത്രാലയങ്ങളിലെ 164 ജീവനക്കാരെ സഊദി അറസ്റ്റ് ചെയ്തു

റിയാദ്: നാലു മന്ത്രാലയങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 164 ജിവനക്കാരെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി(നസാഹ) അറിയിച്ചു.

ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, മുനിസിപാലിറ്റീസ് ആന്റ് ഹൗസിങ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ കൈക്കൂലി വാങ്ങിയതിനും ഓഫിസിനെ ദുരുപയോഗം ചെയ്തതിനും അറസ്റ്റിലായതെന്നും ഇവരില്‍ ചിലരെ ജാമ്യത്തില്‍ വിട്ടതായും ഞായറാഴ്ച മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

നസാഹ ഉദ്യോഗസ്ഥരുടെ കീഴില്‍ രാജ്യത്തുടനീളമായി 1,635 പരിശോധനകളാണ് കഴിഞ്ഞ മാസം നടത്തിയത്. 370 ഉദ്യോഗസ്ഥര്‍ക്കെതിരേ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി.

Related Articles

Back to top button