Kerala

രാഹുലിന് വോട്ട് ചെയ്യിക്കാൻ വീടുകൾ കയറി ഖുർആർ തൊട്ട് സത്യം ചെയ്യിപ്പിച്ചു: ആരോപണവുമായി സിപിഎം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി. പാലക്കാട് തെരഞ്ഞെടുപ്പിൽ മതവർഗീയതയോട് കൂട്ടുകൂടിയത് യുഡിഎഫ് ആണ്.

മണ്ഡലത്തിൽ 2021ൽ ഇ ശ്രീധരന് കിട്ടിയ പിന്തുണ പി സരിന് ലഭിച്ചു. ശ്രീധരന് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് സരിന് കിട്ടുമെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. സന്ദീപ് വാര്യരുടെ വരവ് ഡിസിസി പ്രസിഡന്റ് തങ്കപ്പൻ പോലും അറിഞ്ഞിട്ടില്ലെന്നും സുരേഷ് ബാബു പരിഹസിച്ചു

വ്യാജ വോട്ട് നിയമപരമായി തടയാൻ സാധിച്ചു. വിഷം നേരത്തെ ഉയർത്തി കൊണ്ടു വന്നതിനാൽ വ്യാജ വോട്ടുകൾ പോൾ ചെയ്യാൻ എത്തിയില്ല. കണ്ണാടി, മാത്തൂർ പഞ്ചായത്തിൽ എൽഡിഎഫിന് മുന്നേറ്റമുണ്ടായി. നഗരസഭയിൽ സിപിഎമ്മിന് വലിയ മുന്നേറ്റമുണ്ടാക്കാനായി. പിരായിരിയിൽ കോൺഗ്രസ് വോട്ട് പോലും സിപിഎമ്മിന് ലഭിച്ചെന്നും സുരേഷ് ബാബു പറഞ്ഞു.

Related Articles

Back to top button