National

ട്രാക്കിൽ വിള്ളൽ കണ്ടെത്തി! തമിഴ്‌നാട്ടിൽ ട്രെയിന്‍ തീപിടിച്ചതിൽ അട്ടിമറി സംശയം

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലുമായി പോയ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തിൽ അട്ടിമറി നടന്നതായി സംശയം. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെയായി ട്രാക്കിൽ വിള്ളൽ കണ്ടെത്തി. സ്ഥലത്തെത്തിയ റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. അപകടത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ അപകടകാരണത്തെക്കുറിച്ച് നിലവിൽ പ്രതികരിക്കാനില്ലെന്ന് അധികൃതർ മാധ്യമങ്ങളെ അറിയിച്ചു.

തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായി ഞായറാഴ്ച പുലര്‍ച്ചെ 5:30 ഓടെയായിരുന്നു സംഭവം. ഡീസല്‍ (എച്‌എസ്‌ഡി) ശേഖരിച്ച ഗുഡ്സ് ട്രെയിനിന്‍റെ 5 വാഗണുകളിലാണ് തീ പടർന്നത്. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതോടെ മുന്‍കരുതല്‍ നടപടിയായി 2കിലോമീറ്റർ സമീപ പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. അപകട സമയത്ത് ട്രെയിനിൽ 27,000 ലിറ്റർ ഡീസൽ ഉണ്ടായിരുന്നെന്നും ട്രെയിനിലെ തീ 85 ശതമാനത്തോളം നിയന്ത്രിച്ചതായും ജില്ലാ കളക്റ്റർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!