Kerala
എൻ എം വിജയന്റെ മരണം: ഐസി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രേരണക്കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെകെ ഗോപിനാഥൻ എന്നിവർക്ക് മുൻകൂർ ജാമ്യം. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി ജഡ്ജ് എസ് ജയകുമാർ ജോണാണ് ജാമ്യം അനുവദിച്ചത്.
ജില്ല വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. ഐസി ബാലകൃഷ്ണൻ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ആത്മഹത്യ പ്രേരണക്ക് ഈ മാസം 9ന് പോലീസ് കേസെടുത്തത്. പ്രതിയായതിന് പിന്നാലെ എംഎൽഎ അടക്കം മൂന്ന് പേരും ഒളിവിൽ പോയിരുന്നു
മുൻ ഡിസിസി പ്രസിഡന്റായിരുന്ന അന്തരിച്ച പിവി ബാലചന്ദ്രൻ നാലാം പ്രതിയാണ്. രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കോടതി പ്രതികൾക്ക് ജാമ്യം നൽകിയത്. എൻഎം വിജയന്റെ ആത്മഹത്യാ കുറിപ്പിൽ എംഎൽഎ അടക്കമുള്ളവരുടെ പേരുണ്ടായിരുന്നു.