
കോഴിക്കോട് ബീച്ച് റോഡില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് എടുക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ചാണ് വടകര കടമേരി സ്വദേശി ആല്‍വിന്‍ (21) മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം. ബീച്ച് റോഡിലെ വെള്ളയില്‍ വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.
കൂടെയുണ്ടായിരുന്ന യുവാക്കള്‍ ആല്‍വിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് ഉച്ചയോടെ മരിച്ചു.
സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. യുവാവിനെ ഇടിച്ച വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു.