ഡല്‍ഹിക്ക് ലോട്ടറിയടിച്ചു; ആര് സി ബിയുടെ മുന്‍ ക്യാപ്റ്റനെ അടിസ്ഥാന വിലക്ക് കൈയ്യിലാക്കി
ഫാഫ് ഡു പ്ലെസിയെ സ്വന്തമാക്കിയത് വെറും രണ്ട് കോടിക്ക്
ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ താരലേലം രണ്ടാം ദിനത്തില്‍ ലോട്ടറിയടിച്ചത് ഡല്‍ഹിക്കാണ്. മികച്ച താരത്തെ ചുളുവിലക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ ലാഭ കച്ചവടം തുടങ്ങി.
മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ഐപിഎല്‍ മുന്‍ സീസണുകളില്‍ ആര്‍സിബിയെ നയിക്കുകയും ചെയ്ത ഫാഫ് ഡു പ്ലെസിസിനെയാണ് ഡല്‍ഹിക്ക് ലോട്ടറിയടിച്ച പോലെ കിട്ടിയത്. അടിസ്ഥാന വിലയായി രണ്ട് കോടി രൂപയില്‍ നിന്ന് ഒരു രൂപ പോലും അധികമായി മുടക്കാതെയാണ് ഡല്‍ഹി താരത്തെ ക്യാമ്പില്‍ എത്തിച്ചിരിക്കുന്നത്. അത് തന്നെയാണ് ഇത്തവണ അവരുടെ വിജയവും. മികച്ച താരങ്ങളെ കുറഞ്ഞ വിലയില്‍ ഒപ്പം നിര്‍ത്തുക എന്ന അവരുടെ നയത്തിന്റെ ഭാഗമായാണ് ഈ നീക്കവും.
ഇത്തവണ ആദ്യഘട്ടത്തില്‍ വിറ്റുപോവാത്ത താരങ്ങളുടെ കൂട്ടത്തില്‍ വരുമോയെന്ന് കണ്ടുനിന്നവര്‍ എല്ലാം ശങ്കിച്ചിരുന്നു. ലേലത്തില്‍ മറ്റാരെങ്കിലും വില ഉയര്‍ത്താന്‍ പങ്കെടുക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും അതും അസ്ഥാനത്തായി.
വമ്പന്‍ പേരുകള്‍ പോലും വിറ്റുപോവാത്തവരുടെ പട്ടികയില്‍ വന്നുവെന്നതാണ് ഇന്നത്തെ ലേലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതില്‍ ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും മുന്‍നിര താരങ്ങളുണ്ട്.
നിലവില്‍ ടൂര്‍ണമെന്റില്‍ കിരീടം നേടിയിട്ടില്ലെന്ന ചീത്തപ്പേര് പേറുന്ന ടീമാണ് ഡല്‍ഹി. അതുകൊണ്ട് തന്നെ പതിനെട്ടാം സീസണിലേക്ക് കടക്കുമ്പോള്‍ അവര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് കന്നി ഐപിഎല്‍ കിരീടം തന്നെയാണ്.