National

മോദിയുടെ ബിരുദ വിവരം പുറത്തുവിടില്ല; വിവരാവകാശ കമ്മീഷൻ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ പുറത്തുവിടില്ല. ഡൽഹി സർവകലാശാലയിലെ വിവരങ്ങൾ പുറത്തുവിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഡൽഹി സർവകലാശാല നൽകിയ അപ്പീലിലാണ് നടപടി. ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ വ്യക്തിക്ക് അത് നൽകണമെന്നായിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഇതിനെതിരെയാണ് ഡൽഹി സർവകലാശാല അപ്പീൽ നൽകിയത്. പിന്നാലെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

അതേസമയം പ്രധാനമന്ത്രിയുടെ ബിരുദം കോടതിയെ കാണിക്കാം പക്ഷേ അപരിചിതരെ കാണിക്കാനാകില്ലെന്നായിരുന്നു ഡൽഹി സർവകലാശാല ഹൈക്കോടതിയിൽ അറിയിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേസിൽ വാദം പൂർത്തിയായിരുന്നു. പിന്നീട് വിധി പറയാൻ മാറ്റുകയായിരുന്നു.

 

Related Articles

Back to top button
error: Content is protected !!