Kerala
എടക്കരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റിൽ

മലപ്പുറം എടക്കരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വഴിക്കടവ് മരുത കാഞ്ഞിരത്തിങ്ങൾ വെള്ളാരംകുന്നിലെ പടിക്കൽ സുരേഷാണ് അറസ്റ്റിലായത്.
ശനിയാഴ്ച പകലാണ് കേസിനാസ്പദമായ സംഭവം. യുവതി പാത്രങ്ങൾ കഴുകുന്നതിനിടെ പിന്നിലൂടെ വന്ന പ്രതി കടന്നുപിടിച്ച് വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകി
സുരേഷ് ലഹരിക്ക് അടിമയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു