National

2 കോടി ആവശ്യപ്പെട്ട് സ്ത്രീധന പീഡനം; യുവതിയുടെ മരണത്തിൽ മുൻമന്ത്രിയുടെ മകനടക്കം 5 പേർ അറസ്റ്റിൽ

എൻസിപി അജിത് പവാർ വിഭാഗം മുൻ നേതാവിന്റെ മരുമകൾ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. പ്രതികൾക്ക് സഹായം ചെയ്തതിന്റെ പേരിൽ കർണാടക മുൻ മന്ത്രിയുടെ മകനടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്.

എൻസിപി നേതാവ് രാജേന്ദ്ര ഹഗാവനെ, മകൻ സുശീൽ എന്നിവർ ഒളിവിലായിരുന്ന സമയത്ത് കൊങ്കോളി ടോൾ പ്ലാസക്ക് സമീപത്തെ റിസോർട്ടിൽ താമസ സൗകര്യമൊരുക്കിയതിനാണ് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വീർകുമാർ പാട്ടീലിന്റെ മകൻ പ്രീതം പാട്ടിലിനെ അറസ്റ്റ് ചെയ്തത്. രാജേന്ദ്ര ഹഗാവനെയും സുശീലിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ഹഗാവനെയുടെ മരുമകൾ വൈഷ്ണവി(26) കഴിഞ്ഞ 16നാണ് പൂനെയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. 111 പവൻ സ്വർണവും വെള്ളിയും ഒരു ആഡംബര കാറും നൽകിയായിരുന്നു വിവാഹം നടത്തിയത്. എന്നാൽ രണ്ട് കോടി രൂപ കൂടി ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ വൈഷ്ണവിയെ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. വൈഷ്ണവിയുടെ ഭർത്താവ് ശശാങ്ക്, ഭർതൃമാതാവ് ലത, ഭർതൃസഹോദരി കരിഷ്മ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!