സാലികും പാര്‍ക്കിങ് ഫീസും അടുത്ത വര്‍ഷം വര്‍ധിക്കാനിരിക്കേ ഫ്‌ളെക്‌സിബിളായുള്ള ഓഫിസ് സമയം വേണമെന്ന് ദുബൈയിലെ താമസക്കാര്‍

ദുബൈ: പുതുവര്‍ഷത്തില്‍ സാലികും പാര്‍ക്കിങ് ഫീസും വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തിരിക്കേ കൂടുതല്‍ ഫെളെക്‌സിബിളായ ഓഫിസ് സമയം അനിവാര്യമാണെന്ന് കൂടുതല്‍ താമസക്കാര്‍. താമസ സ്ഥലത്തുനിന്നും വളരെ ദൂരെയുള്ള ഓഫിസുകളില്‍ എത്താന്‍ കൂടുതല്‍ ഇന്ധനചെലവ് വേണമെന്നിരിക്കേ ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുമെന്നതിനാല്‍ വര്‍ക്ക് അറ്റ് ഹോം സംവിധാനം വന്നാല്‍ നന്നായിരിക്കുമെന്നാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്.
വീട്ടില്‍ ഇരുന്ന് ജോലിചെയ്യാന്‍ സാധിച്ചാല്‍ ജോലിയിലെ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിക്കുന്നതിനൊപ്പം കുടുംബത്തിനൊപ്പം കൂടുതല്‍ നേരം ചെലവിടാനും സാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത് ജീവനക്കാര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷനുള്ള പണം മിച്ചംവെക്കാനും സൗകര്യമൊരുക്കും. റോഡിലെ തിരക്ക് കുറക്കാന്‍ ട്രാഫിക് കൂടുന്ന സമയത്ത് ടോള്‍ നിരക്ക് ഉയര്‍ത്തിയതുകൊണ്ട് കാര്യമില്ലെന്ന് ദുബൈയിലെ താമസക്കാരനായ മിഷേല്‍ ഡ കോസ്റ്റ് അഭിപ്രായപ്പെട്ടു. പുതിയ സാലിക് നിരക്കും പാര്‍ക്കിങ് ഫീസ് ഉയര്‍ത്തുന്നതും വാഹനം ഓടിക്കുന്നവരുടെ സാമ്പത്തിക ദുരിതം കൂട്ടാനെ സഹായിക്കൂവെന്നും ഫിലിപൈന്‍സ് ബിസിനസ് കൗണ്‍സിലിലെ പിആര്‍ ആന്റ് മീഡിയ ഡയരക്ടറായ കോസ്റ്റ വ്യക്തമാക്കി. മോജോ പിആര്‍ കമ്പനിയിലെ ജീവനക്കാരനായ റിച്ചെല്ലെ ഫോസ്‌ബെറിയും പുതിയ പരിഷ്‌കാരം ഫലപ്രദമാവുമോയെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു.