Kerala

എമ്പുരാൻ സിനിമ വെട്ടരുതായിരുന്നു; 17 ഭാഗങ്ങൾ നീക്കിയതിനോട് യോജിക്കാനാകില്ലെന്ന് മന്ത്രി സജി ചെറിയാൻ

എമ്പുരാൻ സിനിമ വെട്ടരുതായിരുന്നുവെന്ന് സംസ്‌കാരിക മന്ത്രി സജി ചെറിയാൻ. 17 ഭാഗം വെട്ടി മാറ്റിയതിനോട് യോജിക്കാൻ കഴിയില്ല. കേരളം പോലൊരു ചെറിയ സംസ്ഥാനത്താണ് ഇതു നടക്കുന്നത്. ധൈര്യപൂർവം സിനിമ പ്രദർശിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം കൈരളി തീയറ്ററിൽ സിനിമ കാണാനെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. സിനിമ ഒരു കലാപ്രവർത്തനം മാത്രമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. ഇടതുപക്ഷം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണ്.

അസഹിഷ്ണുത ഉള്ളവരാണ് ഇത്തരം കാര്യങ്ങളെ എതിർക്കുന്നത്. ഒരു സംവിധായകനോടോ നടനോടോ ഉള്ള പ്രശ്‌നമല്ല ഇത്. മോഹൻലാലും പൃഥ്വിരാജും മലയാളത്തിലെ പ്രധാനപ്പെട്ട താരങ്ങളാണ്. തെറ്റ് ചെയ്യാത്തവർ എന്തിനാണ് പ്രശ്‌നമുണ്ടാക്കുന്നത്. തെറ്റ് ചെയ്തവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു

Related Articles

Back to top button
error: Content is protected !!