Kerala

കാഫിർ പോസ്റ്റ് കെ കെ ലതിക ഷെയർ ചെയ്തതിൽ തെറ്റില്ലെന്ന് ഇ പി ജയരാജൻ

കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കാഫിർ പോസ്റ്റ് കെ കെ ലതിക ഷെയർ ചെയ്തതിൽ തെറ്റില്ല. കെ കെ ശൈലജ എം.എൽ.എ ലതികയെ തള്ളിപ്പറഞ്ഞത് അവരോട് തന്നെ ചോദിക്കണമെന്നും ജയരാജൻ പറഞ്ഞു

കാഫിർ പോസ്റ്റ് ലതിക ഷെയർ ചെയ്തതിൽ തെറ്റില്ല. തെറ്റായ പ്രചാരണം ലതിക ചൂണ്ടിക്കാട്ടിയതാണ്. കോടതിയിൽ എല്ലാം അവതരിപ്പിക്കും.
പോലീസ് അന്വേഷണം സത്യസന്ധമെന്ന് പ്രതിപക്ഷം അംഗീകരിച്ചു.
കിട്ടിയ വിവരങ്ങൾ വെച്ചാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്.

സോഷ്യൽ മീഡിയയെ എല്ലാവരും വഴി വിട്ട് ഉപയോഗപ്പെടുത്തുന്നുണ്ടന്നും ഇപി ജയരാജൻ പറഞ്ഞു. ദേശാഭിമാനിക്കെതിരെ നൽകിയ മാനനഷ്ട കേസിൽ ഹാജരാകുന്നതിനായി കണ്ണൂർ കോടതിയിൽ എത്തിയപ്പോഴാണ് ഇ.പി ജയരാജൻ പ്രതികരിച്ചത്.

Related Articles

Back to top button