Kerala
പത്തനംതിട്ടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ
പത്തനംതിട്ടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. തിരുവല്ല കവിയൂർ സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്. 1.501 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്
പത്തനംതിട്ട എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സിഐ എ സെബാസ്റ്റ്യനും സംഘവും ചേർന്നാണ് യുവാവിനെ പിടികൂടിയത്.
അതേസമയം തിരുവനന്തപുരം കാട്ടാക്കടയിൽ 8 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിലായി. മാറനല്ലൂർ സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. കാട്ടാക്കട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.