Kerala

സ്വപ്‌ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസിനെ മാപ്പുസാക്ഷിയാക്കി

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിൽ വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതി സച്ചിൻ ദാസിനെ മാപ്പുസാക്ഷിയാക്കി. സ്വപ്നക്ക് വ്യാജരേഖയുണ്ടാക്കി നൽകിയ ആളാണ് സച്ചിൻ ദാസ്. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു

സച്ചിൻദാസിനെ മാപ്പ് സാക്ഷിയാക്കുന്നതിൽ എതിർപ്പില്ലെന്ന് പോലീസും കോടതിയെ അറിയിച്ചു. ഈ മാസം 19ന് സച്ചിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും. സ്‌പേസ് പാർക്കിലെ നിയമനത്തിനായി സ്വപ്‌ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ബാബ അംബേദ്കർ യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് വ്യാജരേഖയുണ്ടാക്കിയത്

കേസിലെ രണ്ടാം പ്രതിയായ സച്ചിൻ ദാസ് പഞ്ചാബ് സ്വദേശിയാണ്. സച്ചിനെ മാപ്പുസാക്ഷിയാക്കിയതോടെ കേസിൽ ആകെ ഒരു പ്രതി മാത്രമായി.

Related Articles

Back to top button
error: Content is protected !!