Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 480 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,720 രൂപയിലെത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞു. 7090 രൂപയിലാണ് ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1800 ഓളം രൂപയുടെ കുറവാണ് സ്വർണത്തിനുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 2629.59 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 76,339 രൂപയായി