Kerala
സാമ്പത്തിക പരാതി: റാപ്പർ ഡബ്സിയെയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു

റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെയും മൂന്ന് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയെ തുടർന്നാണ് നടപടി
ചങ്ങരംകുളം പോലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് നടപടി.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാല് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.