National
ബംഗളൂരുവിൽ ഫ്‌ളോർമാറ്റ് നിർമാണശാലയിൽ തീപിടിത്തം; ഒരു മരണം

ബംഗളൂരുവിൽ ഫ്‌ളോർ മാറ്റ് നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. നഗർത്താപേട്ടിൽ ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
പുലർച്ചെ 3.15ഓടെയാണ് ഫയർഫോഴ്‌സിന് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്
വെള്ളിയാഴ്ച ബംഗളൂരു വിൽസൻ ഗാർഡന് സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചിരുന്നു. അപകടത്തിൽ ഒരാൾ മരിക്കുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.