Kerala
വടകര സാൻഡ് ബാങ്ക്‌സിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
വടകര സാൻഡ് ബാങ്ക്‌സിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മത്സ്യത്തഴിലാളിയായ കുയ്യൻ വീട്ടിൽ അബൂബക്കറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം എന്നയാൾ രക്ഷപ്പെട്ടു
അതേസമയം രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡ് എത്തിയില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ സ്ഥലത്ത് പ്രതിഷേധിച്ചു. ഇന്ന് രാവിലെയാണ് രണ്ട് പേർ സഞ്ചരിച്ച ഫൈബർ വള്ളം കടലിൽ മറിഞ്ഞത്.
ഫൈബർ വള്ളം തിരമാലയിൽ എടുത്തെറിയുകയായിരുന്നു. ഇബ്രാഹിമാണ് അബൂബക്കറിനെ കരയിൽ എത്തിച്ചത്. സാൻഡ് ബാങ്ക്‌സിൽ അപകടം പതിവായതോടെ പ്രദേശത്ത് 24 മണിക്കൂറും കോസ്റ്റ് ഗാർഡ് സേവനമുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്.