National
ഹൈദരാബാദിൽ ശോഭാ യാത്രക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് പേർ മരിച്ചു

ഹൈദരാബാദിൽ ശോഭാ യാത്രക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് പേർ മരിച്ചു. രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. നാല് പേർക്ക് ഗുരുതമരായി പരുക്കേറ്റു.
ഉപ്പൽ പോലീസ് സ്‌റ്റേഷൻ പരിധിയിലെ രാമന്തപുരിയിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജന്മാഷ്ടമിയോട് അനുബന്ധിച്ചായിരുന്നു ഘോഷയാത്ര.
കൃഷ്ണ(21), ശ്രീകാന്ത് റെഡ്ഡി(35), സുരേഷ് യാദവ്(34), രുദ്ര വികാസ്(39), രാജേന്ദ്ര റെഡ്ഡി(45) എന്നിവരാണ് മരിച്ചത്. രാമന്തപൂരി പ്രദേശവാസികളാണ് മരിച്ച എല്ലാവരും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു