World
വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ മിന്നൽ പ്രളയം; 194 പേർ മരിച്ചു, രണ്ടായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിൽ പ്രളയത്തെ തുടർന്ന് 194 പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിന് എത്തിയ ഹെലികോപ്റ്റർ തകർന്ന് വീണ് അഞ്ച് രക്ഷാപ്രവർത്തകരും മരിച്ചു.
മൂന്ന് ജില്ലകളിലാണ് പ്രളയം അതിരൂക്ഷമായി ബാധിച്ചത്. മേഘവിസ്‌ഫോടനത്തിന് പിന്നാലെയായിരുന്നു മിന്നൽ പ്രളയമുണ്ടായത്. രണ്ടായിരത്തോളം പേരെ ദുരന്തബാധിത പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു
പാക് സൈന്യത്തിന്റെ നേതൃത്വത്തിലാണ് മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നത്. മോശം കാലാവസ്ഥയും ദുർഘടമായ ഭൂപ്രദേശവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.