രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുൻ എംപിയുടെ മകളും; ഹൈക്കമാൻഡിന് ആകെ ലഭിച്ചത് ഒമ്പത് പരാതികൾ

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് ലഭിച്ചത് ഒമ്പതോളം പരാതികൾ. ഇതിൽ ഒരു മുൻ എംപിയുടെ മകളും രാഹുലിനെതിരെ എഐസിസിക്ക് പരാതി നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകിയെന്നും പിന്നീട് രാഹുൽ അതിൽ നിന്ന് പിൻമാറിയെന്നുമാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്.
കോൺഗ്രസിലെ എല്ലാ നേതാക്കൾക്കും ഇക്കാര്യം അറിയാമെന്നും പെൺകുട്ടി പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് നാല് തവണ മുൻ എംപി രാഹുലിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. പിന്നീടാണ് വിവാഹത്തിൽ നിന്ന് രാഹുൽ പിൻമാറിയതെന്നാണ് വിവരം.
പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള വിവാഹം വീട്ടുകാർ ആംഗീകരിക്കില്ലെന്നാണ് രാഹുൽ പറഞ്ഞതെന്നും ഈ ഷോക്കിൽ നിന്ന് പെൺകുട്ടി ഇപ്പോഴും മുക്തയായിട്ടില്ലെന്നുമാണ് വാർത്തകൾ. വിഷയത്തിൽ കെപിസിസി പ്രസിഡന്റിനോട് ഹൈക്കമാൻഡ് റിപ്പോർട്ട് തേടിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്ക് നേതൃത്വം ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.