Kerala

അപകടത്തിലേക്ക് നയിച്ചത് നാല് കാരണങ്ങള്‍; റിപോര്‍ട്ടുമായി എം വി ഡി

എഫ് ഐ ആറില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഒന്നാം പ്രതി

അഞ്ച് എം ബി ബി എസ് വിദ്യാര്‍ഥികളുടെ ദാരുണാന്ത്യത്തിന് കാരണമായ ആലപ്പുഴ കളര്‍കോടിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് നിര്‍ണായക റിപോര്‍ട്ടുമായി മോട്ടോര്‍ വാഹനവകുപ്പ്. കെ എസ് ആര്‍ ടി സി ഡ്രൈവറെ കുറ്റക്കാരനാക്കി പോലീസ് എഫ് ഐ ആര്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് അപടകത്തിലേക്ക് നയിച്ച നാല് കാരണങ്ങള്‍ വ്യക്തമാക്കി വാഹന വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കാണ് ആലപ്പുഴ ആര്‍ടിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

accident

കാരണം ഒന്ന്: റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും
മഴ ശക്തമായതിനാല്‍ റോഡില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് വെളിച്ചക്കുറവിലേക്ക് നയിച്ചെന്നും അപകടത്തിന് കാരണമായിട്ടുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. ഡ്രൈവര്‍ക്ക് ഇക്കാരണത്താല്‍ ദൃഷ്ടി മാഞ്ഞിട്ടുണ്ടാകാം.

കാരണം രണ്ട്: വാഹനത്തില്‍ കൂടുതലാളുകള്‍

ഏഴുപേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍ കയറിയത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ ചെറിയൊരു പാളിച്ച വലിയ ദുരന്തത്തിലേക്ക് കാരണമാകാറുണ്ടെന്ന് വിദഗധര്‍ പറയുന്നു. വേഗത കൂടിയാല്‍ ഇത്തരം അപകടത്തിന്റെ ആഴം വര്‍ധിപ്പിക്കും. അതാണ് ആലപ്പുഴയിലും കണ്ടത്.

കാരണം മൂന്ന്: ഡ്രൈവറുടെ പരിചയമില്ലായ്മ

അപകടം സംഭവിച്ച വാഹനം ഓടിച്ചയാള്‍ക്ക് അഞ്ച് മാസം മാത്രമാണ് ഡ്രൈവിങ് പരിചയമെന്നും ഇതും അപകടത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നും മോട്ടോര്‍ വകുപ്പ് വ്യക്തമാക്കി.

 

alapuzha

കാരണം നാല്: വാഹനത്തിന്റെ പഴക്കം
14 വര്‍ഷം പഴക്കമുള്ള വാഹനത്തില്‍ അത്യാധുനിക വാഹനങ്ങളിലുള്ളത് പോലെ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതും അപകടത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്.

Related Articles

Back to top button