World

ഫ്രഞ്ച് സൈന്യം തലയറുത്ത് കൊന്ന മഡഗാസ്‌കർ രാജാവിന്റെ തലയോട്ടി 128 വർഷത്തിന് ശേഷം കൈമാറി ഫ്രാൻസ്

കൊളോണിയൽ കാലത്ത് ഫ്രഞ്ച് സൈന്യം തലയറുത്ത മഡഗാസ്‌കർ രാജാവിന്റേതെന്ന് കരുതുന്ന തലയോട്ടി ഉൾപ്പെടെയുള്ള ശേഷിപ്പുകൾ 128 വർഷത്തിന് ശേഷം മഡഗാസ്‌കറിന് തിരിച്ചു നൽകി. പാരീസിലെ സാംസ്‌കാരിക മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന മൂന്ന് മനുഷ്യ തലയോട്ടികളാണ് ഫ്രാൻസ് തിരിച്ച് നൽകിയത്.

ടോറ രാജാവിന്റെതെന്ന് കരുതപ്പെടുന്ന തലയോട്ടിയും സകലവ ഗോത്രവർഗത്തിൽപ്പെട്ട മറ്റ് രണ്ട് പേരുടെ തലയോട്ടികളും ചൊവ്വാഴ്ച ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി കൈമാറി. 1897ൽ മഡഗാസ്‌കറിലെ തദ്ദേശീയര കൂട്ടക്കൊല ചെയ്യുന്നതിനിടെ ഫ്രഞ്ച് സൈന്യം ടോറ രാജാവിനെ തല വെട്ടിക്കൊന്നിരുന്നു

പിന്നീട് ഇദ്ദേഹത്തിന്റെ തലയോട്ടി ഫ്രാൻസിലേക്ക് കൊണ്ടുവന്ന് ഇന്ത്യൻ മഹാസമുദ്ര ദ്വീപിൽ നിന്നുള്ള നൂറുകണക്കിന് മറ്റ് വസ്തുക്കൾക്കൊപ്പം പാരീസിലെ ദേശീയ ചരിത്ര മ്യൂസിയത്തിൽ സ്ഥാപിച്ചു.

Related Articles

Back to top button
error: Content is protected !!