100 കുട്ടികളൊന്നും പോരാ; തന്റെ ബീജം സ്വീകരിക്കുന്ന സ്ത്രീകള്‍ക്കായി ഓഫര്‍ പ്രഖ്യാപിച്ച് ടെലിഗ്രാം സി ഇ ഒ
സ്ത്രീകള്‍ക്ക് സൗജന്യ ഐ വി എഫ് ചികിത്സ
മോസ്‌കോ: നിലവില്‍ 100 കുഞ്ഞുങ്ങളുടെ പിതാവാണ് ടെലിഗ്രാം സി ഇ ഒ പാവല്‍ ഡുറോവ്. അദ്ദേഹത്തിന് ഇനിയും കുഞ്ഞുങ്ങള്‍ വേണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തനിക്ക് മക്കള്‍ വേണം. ഇതിനായി വ്യത്യസ്തമായ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് 40 വയസ്സുകാരനായ ഈ കോടീശ്വരന്‍.
കുറച്ചുകാലമായി ബീജ ദാതാവാണ് ഡുറോവ്. തന്റെ ബീജം ഉപയോഗിച്ച് ഒരു കുഞ്ഞ് ജനിക്കാന്‍ തയ്യാറുള്ള സ്ത്രീകള്‍ക്ക് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ചികിത്സ സൗജന്യമാണെന്ന പ്രഖ്യാപനമാണ് അദ്ദേഹം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സൗജന്യ ചികിത്സ നല്‍കുന്ന റഷ്യയിലെ ആള്‍ട്രാവിറ്റ ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ഇത് തങ്ങളുടെ പരസ്യമായി പ്രസിദ്ധീകരിക്കുകയും വന്‍ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
‘ഞങ്ങളുടെ ക്ലിനിക്കില്‍ നിങ്ങള്‍ക്ക് സൗജന്യമായി ഐവിഎഫ് നടത്താം, പവല്‍ ഡുറോവിന്റെ ബീജം ഉപയോഗിച്ച് – നമ്മുടെ കാലത്തെ ഏറ്റവും പ്രശസ്തവും വിജയകരവുമായ സംരംഭകരില്‍ ഒരാളാണ്. ഈ അവസരം ഒരു തരത്തിലുള്ളതാണ്, സ്ലോട്ടുകളുടെ എണ്ണം പരിമിതമാണ്. എന്നാണ് ക്ലിനിക്ക് തങ്ങളുടെ പരസ്യത്തിലൂടെ പ്രഖ്യാപിച്ചത്.
”പവല്‍ ദുറോവ് തന്റെ ബീജം ഉപയോഗിക്കുന്ന എല്ലാ ഐവിഎഫ് പ്രോട്ടോക്കോളുകള്‍ക്കും ധനസഹായം നല്‍കാന്‍ തയ്യാറാണ്. മാതാപിതാക്കളാകാന്‍ സ്വപ്നം കാണുന്നവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളില്‍ നിന്ന് ഇത് സമൂഹത്തിന് വളരെ ഉദാരമായ സംഭാവനയാണ്.താന്‍ ഇതിനകം 12 രാജ്യങ്ങളിലായി നൂറിലധികം ബയോളജിക്കല്‍ കുട്ടികള്‍ക്ക് പിതാവായതായി പവല്‍ നേരത്തെ തന്റെ ടെലിഗ്രാം ചാനലില്‍ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു.