National

മംഗളൂരു പെട്രോ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച; മലയാളി അടക്കം രണ്ട് ജീവനക്കാർ മരിച്ചു

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ലിമിറ്റഡിലെ വിഷ വാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു. എംആർപിഎൽ ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, പ്രയാഗ് രാജിൽ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഇരുവരെയും എംആർപിഎല്ലിൽ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളിൽ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. രണ്ടു പേരെയും മുക്കയിലെ ശ്രീനിവാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനത്തിനിടെ ജീവനക്കാരനായ വിനായകിന് പരിക്കേറ്റു.

ആശുപത്രിയിൽ ചികിത്സയിലുള്ള ജീവനക്കാരൻ അപകടനില തരണം ചെയ്തു. ജോലിക്കിടെ എച്ച് ടു എസ് ഗ്യാസ് ചോർച്ച ഉണ്ടായതാണ് അപകട കാരണം. എംആർപിഎൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗമെത്തി ചോർച്ച അടച്ചതായി കമ്പനി അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!