ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ നാടകം: രാജീവ് ചന്ദ്രശേഖർ

പമ്പയിൽ നടത്താനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ആരെ വിഡ്ഡിയാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു
ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കിൽ ദേവസ്വം പ്രസിഡന്റ് അല്ലേ എംകെ സ്റ്റാലിനെ ക്ഷണിക്കേണ്ടത്. മന്ത്രി എന്തിനാണ് സ്റ്റാലിനെ ക്ഷണിച്ചത്. സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പ ഭക്തനായത്. തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പുള്ള രാഷ്ട്രീയ നാടകമായാണ് ജനങ്ങൾ ഇതിനെ കാണുന്നത്
ശബരിമലയിൽ എത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യമൊരുക്കാത്ത ദേവസ്വം ബോർഡാണ് അയ്യപ്പ സംഗമം നടത്തുന്നത്. സംഗമത്തിനെതിരെയല്ല താൻ പറയുന്നത്. ഹിന്ദു വൈറസ് ആണെന്ന പറഞ്ഞ സ്റ്റാലിനും അയ്യപ്പ ഭക്തരെ ദ്രോഹിച്ച പിണറായിയും പോകാൻ പാടില്ലെന്നാണ് പറഞ്ഞതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.