Kerala
സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു; പവന് ഇന്ന് 880 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് 880 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,480 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്
ഗ്രാമിന് 110 രൂപയുടെ കുറവുണ്ട്. 6935 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം 1080 രൂപ പവന് കുറഞ്ഞിരുന്നു. അറുപതിനായിരത്തിലേക്ക് കുതിക്കുന്നതിനിടെയാണ് സ്വർണവിലയിൽ പെട്ടെന്ന് മാറ്റങ്ങൾ വന്നു തുടങ്ങിയത്
ഈ മാസം തുടക്കത്തിൽ 59,080 രൂപയായിരുന്നു ഒരു പവന്റെ വില. ഏഴാം തീയതി 57,600 രൂപയിലേക്ക് താഴ്ന്നു. പിന്നീട് ഒരു തവണ വില വർധിച്ചതിന് പിന്നാലെ തുടർച്ചയായ ദിവസങ്ങളിൽ വില ഇടിയുകയായിരുന്നു.