Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 400 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,840 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 9355 രൂപയിലെത്തി
ഇന്നലെ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. തുടർന്ന് ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു. ശനിയാഴ്ച സ്വർണത്തിന് ഒറ്റയടിക്ക് 800 രൂപയാണ് വർധിച്ചത്. അതിന് മുമ്പുള്ള 12 ദിവസങ്ങളിലായി 2300 രൂപ കുറഞ്ഞതിന് പിന്നാലെയാണ് വില വീണ്ടും ഉയരാൻ തുടങ്ങിയത്
18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 41 രൂപ ഉയർന്ന് 7655 രൂപയായി. വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 130 രൂപയിലെത്തി