Kerala
സ്വർണത്തിന് തീവില: പവന്റെ വില 77,000ത്തിന് അടുത്ത്; ഇന്ന് 1200 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണത്തിന് തീപിടിക്കും വില. പവന് ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 76,960 രൂപയായി. കേരളത്തിൽ ഇന്നേ വരെ രേഖപ്പെടുത്തിയതിൽ ഏറ്റവുമുയർന്ന വിലയിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 150 രൂപ വർധിച്ച് 9620 രൂപയായി. 75,760 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വ്യാപാരം നടന്നത്. എട്ട് ദിവസത്തിനിടെ മാത്രം പവന് 3320 രൂപയാണ് വർധിച്ചത്. രൂപയുടെ തകർച്ചയും രാജ്യാന്തര തലത്തിലെ വർധനവുമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്
അന്തർദേശീയ വിപണിയിൽ സ്പോട് ഗോൾഡ് ട്രോയ് ഔൺസിന് 3447 ഡോളറിലേക്ക് കുതിച്ചു. 18 കാരറ്റ് സ്വർണത്തിനും ഇന്ന് റെക്കോർഡ് കുതിപ്പാണുണ്ടായത്. ഗ്രാമിന് 123 രൂപ ഒറ്റയടിക്ക് വർധിച്ച് 7871 രൂപയിലെത്തി