Kerala
തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല; പവന്റെ വില 53,560ൽ തുടരുന്നു
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഇത് തുടർച്ചയായി നാലാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 53,560 രൂപയിലും, ഗ്രാമിന് 6,695 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഉത്സവ സീസൺ അടുക്കുന്നതോടെ സ്വർണവില ഇനിയും വർധിച്ചേക്കാം.
സംസ്ഥാനത്ത് നിലവിൽ വെള്ളി വിലയിലും മാറ്റമില്ല. വെള്ളി ഗ്രാമിന് 92.80 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 742.40 രൂപയും, 10 ഗ്രാമിന് 928 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 92,800 രൂപയാണ്.
51,600 രൂപയിലാണ് സ്വർണം ഈ മാസം പ്രാദേശിക വിപണികളിൽ തുടങ്ങിയത്. ഇതാണ് നിലവിൽ 53,560 ൽ എത്തി നിൽക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 53,680 രൂപയും, താഴ്ന്ന നിരക്ക് 50,800 രൂപയുമാണ്.