Kerala

സ്വർണക്കടത്ത് പരാമർശം: കെടി ജലീലിനെതിരെ മുസ്ലിം ലീഗ് പരാതി നൽകി

കെടി ജലീലിനെതിരെ പരാതി നൽകി മുസ്ലിം യൂത്ത് ലീഗ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലാണ് പരാതി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ജലീൽ മതസ്പർധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമർശം നടത്തിയതെന്നും കേസെടുക്കണമെന്നുമാണ് യൂത്ത് ലീഗിന്റെ ആവശ്യം

ഒരു സമുദായത്തെ കുറിച്ച് മറ്റുള്ളവർക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് ജലീലിന്റെ പ്രസ്താവനയെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. ഇതിലൂടെ ഒരു സമുദായത്തെ ഒറ്റുകൊടുക്കുകയാണെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു

എന്നാൽ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി കെടി ജലീൽ പറഞ്ഞു. സ്വർണക്കടത്ത് കേസുകളിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്ലിം മതവിഭാഗത്തിൽ നിന്നുള്ളവരാണെന്ന് ജലീൽ പറഞ്ഞു.

Related Articles

Back to top button