Kerala

പെന്‍ഷന്‍ പ്രായം 60 ആക്കില്ല; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

തള്ളിയത് നാലാം ഭരണ പരിഷ്‌കാര കമ്മീഷന്റെ ശിപാര്‍ശ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന നാലാം ഭരണ കമ്മീഷന്റെ ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍. നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശിപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭാ യോഗം അംഗീകരിച്ചു.

കെഎസ്ആര്‍, കെഎസ് ആന്‍ഡ് എസ്എസ്ആര്‍എസ്, കണ്ടക്ട് റൂള്‍സ് എന്നിവ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സര്‍വ്വീസിലും സ്റ്റേറ്റ് സര്‍വ്വീസിലും പ്രൊബേഷന്‍ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വര്‍ഷത്തിനകം വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കും.

പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍ ലക്ഷ്യം പൂര്‍ത്തിയായാല്‍ അവസാനിപ്പിക്കും. പ്രസ്തുത വകുപ്പിലെ ജീവനക്കാരെ ആവശ്യമായ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കും.

Related Articles

Back to top button