യുഎയില്‍ ഇന്ന് മഴക്ക് സാധ്യത
അബുദാബി: യുഎഇയില്‍ ഇന്ന് മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലും വടക്കന്‍ മേഖലയിലുമാവും മഴ പെയ്യുക. മിക്ക സ്ഥലങ്ങളിലും പൊതുവില്‍ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വെള്ളിയാഴ്ച രാവിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മൂടല്മഞ്ഞിന് സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളിലുള്ളവര്‍ റോഡില്‍ ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ കടുത്ത ജാഗ്രത പാലിക്കേണ്ടതാണ്. നേരിയ തോതിലോ, മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്. കാറ്റിന്റെ പരമാവധി വേഗം ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്വരെയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

വടക്കൻ കേരളത്തിൽ മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിൽ കനത്ത മഴയും ഉരുൾപൊട്ടലും: മുംബൈ-പൂനെ എക്സ്പ്രസ് വേ അടച്ചു; ട്രെയിനുകൾ റദ്ദാക്കി, ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു
