തകര്‍ച്ചക്ക് കാരണം രോഹിത്തിന്റെ മോശം പ്രകടനമെന്ന് ഹര്‍ഭജന്‍ സിംഗ്
രൂക്ഷ വിമര്‍ശവുമായി ഹെയ്ഡനും

ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് തോല്‍വി വലിയ രീതിയില്‍ ചര്‍ച്ച ചെയ്യാന്‍ തന്നെയാണ് ക്രിക്കറ്റ് ലോകത്തിന്റെ തീരുമാനം. തോല്‍വിയുമായി ബന്ധപ്പെട്ട ചര്‍ച്ച ആരാധകരില്‍ നിന്ന് മാറി പ്രമുഖ ക്രിക്കറ്റര്‍മാര്‍ക്കിടയിലേക്കും ക്രിക്കറ്റ് വിദഗ്ധര്‍ക്കിടയിലേക്കും നീങ്ങിയിട്ടുണ്ട്. മികച്ച ടീം ഉണ്ടായിട്ടും കളി മറക്കുന്ന ടീം ഇന്ത്യ നാണക്കേട് ആവര്‍ത്തിക്കുമെന്ന സൂചനകള്‍ക്കിടയിലാണ് ചര്‍ച്ച സജീവമാകുന്നത്.
രോഹത്തിന്റെ മോശം പ്രകടനം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സീയെ ബാധിക്കുന്നുണ്ടെന്നും നന്നായി കളിച്ചാല്‍ അദ്ദേഹത്തിന് ടീമിനെ നയിക്കാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ മുന്‍ ബൗളര്‍ ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.
ബാറ്റര്‍മാര്‍ പാര്‍ട്ടണര്‍ഷിപ്പ് പ്ലേ കളിക്കണമെന്നും അല്ലാത്ത പക്ഷം വിജയപാതിയിലെത്താനിടയില്ലെന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.
അതേസമയം, ഇന്ത്യന്‍ ടീമിന്റെ പ്രശ്‌നം നല്ലവണ്ണം ബാറ്റ് ചെയ്യാത്തത് തന്നെയാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ബാറ്റ്‌സ്മാന്‍ മാത്യു ഹൈഡന്‍ വ്യക്തമാക്കി. അതേസയമം, ഇന്ത്യന്‍ ബൗളര്‍മാരായ ജസ്പ്രിത് ബുംറയും മുഹമ്മദ് സിറാജും മികച്ച നിലവാരത്തിലാണ് കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലെ പോരായ്മ രണ്ടാം ടെസ്റ്റിലെ ടീമിന്റെ തോല്‍വിക്ക് കാരണമായെന്ന് നിസംശയം പറയാം. ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡ് ഒരുക്കുന്നതിലുമെല്ലാം നായകനെന്ന നിലയില്‍ രോഹിത് പരാജയമായി. ഇന്ത്യയെ പിന്നോട്ടടിക്കുന്ന ക്യാപ്റ്റന്‍സിയാണ് രോഹിത് നടത്തിയത്. ഇതിന് കാരണം രോഹിത്തിന്റെ മോശം ഫോമാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. രോഹിത് മോശം ഫോമില്‍ കളിക്കുന്നതിനാല്‍ ക്യാപ്റ്റന്‍സിയില്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കുന്നില്ലെന്നാണ് ഹര്‍ഭജന്‍ വിലയിരുത്തുന്നത്.