Kerala
മരക്കൊമ്പ് പൊട്ടി വീഴുന്നത് കണ്ട് വെട്ടിച്ചു; നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കണ്ണൂർ അങ്ങാടിക്കടവിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്.
കനത്ത മഴയിൽ മരക്കൊമ്പ് കാറിന്റെ മുകളിലേക്ക് വീഴുന്നത് കണ്ട് വെട്ടിച്ചപ്പോഴാണ് അപകടം. നിയന്ത്രണം വിട്ട കാർ തെങ്ങിൽ ഇടിക്കുകയും കുളത്തിലേക്ക് മറിയുകയുമായിരുന്നു.
ഇന്ന് പുലർച്ചെയാണ് അപകടം. തൃശ്ശൂരിൽ ഒരു പരീക്ഷ എഴുതിയ ശേഷം ഇമ്മാനുവൽ വീട്ടിലേക്ക് പോകുകയായിരുന്നു. വീടിന് അടുത്ത് വെച്ചാണ് അപകടമുണ്ടായത്.