ഈ വിളക്ക് നാട്ടില്‍ കത്തും പുറത്ത് കെടും; എല്ലാവരും രോഹിത്തിന് മേല്‍ കുതിര കയറുകയാണല്ലോ
രൂക്ഷ വിമര്‍ശനം ഉന്നയിച്ചത് ദക്ഷിണാഫ്രിക്കന്‍ താരം

ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഒരുങ്ങിക്കൊണ്ടിരിക്കെ രോഹിത്ത് ശര്‍മക്കെതിരായ വിമര്‍ശനം കനത്തുകൊണ്ടിരിക്കുന്നു. ക്യാപ്റ്റന്‍ സിയിലും ബാറ്റിംഗിലും താളം നഷ്ടപ്പെട്ട രോഹത്തിനെ മാറ്റി ബുംറയെ ക്യാപ്റ്റന്‍ ആക്കണമെന്നാണ് പ്രധാനമായും ആവശ്യം ഉയരുന്നത്. ന്യൂസിലാന്‍ഡിനോട് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി നാണക്കേടോടെ ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീമിനെ ആദ്യ മത്സരത്തില്‍ നയിച്ചത് ബുംറയായിരുന്നു. ഈ സാഹചര്യത്തിലാണ് ബുംറക്കായുള്ള മുറവിളി വര്‍ധിക്കുന്നത്.
ഇപ്പോഴിതാ രോഹത്തിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ക്രിക്കറ്റ് വിദഗ്ധനുമായ ഡാരില്‍ കള്ളിനെന്‍.
നാട്ടിലെ ഫ്ളാറ്റ് പിച്ചുകളില്‍ മാത്രം ടെസ്റ്റ് കളിക്കാന്‍ ശേഷിയുള്ള താരമാണ് രോഹിത്തെന്നും വിദേശത്തു ഈ മിടുക്കില്ലെന്നും കള്ളിനെന്‍ തുറന്നടിക്കുകയും ചെയ്തു. ഇന്‍സൈഡ് സ്പോര്‍ട്ടിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂപ്പര്‍ ഫീല്‍ഡര്‍മാരുടെ 11ബാറ്ററെന്ന നിലയില്‍ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് രോഹിത് ഇപ്പോള്‍ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയയുമായുള്ള ആദ്യ ടെസ്റ്റ് നഷ്ടമായ ശേഷം രണ്ടാമങ്കത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ബാറ്റിങിങിലും ക്യാപ്റ്റന്‍സിയും ഒരുപോലെ ദുരന്തമായി തീര്‍ന്നു. രണ്ടിന്നിങ്സുകളിലും ഒറ്റയക്ക സ്‌കോറിനാണ് രോഹിത് പുറത്തായത്. ടെസ്റ്റില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ കനത്ത തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.
ഇന്ത്യയിലെ ഫ്ളാറ്റ് പിച്ചുകളിലാണ് രോഹിത് ശര്‍മ ടെസ്റ്റുകളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളതെന്നും വിദേശത്തെ ബൗണ്‍സുള്ള പിച്ചുകളില്‍ ഫ്ളോപ്പാവുകയാണ് പതിവെന്നും ഡാരില്‍ കള്ളിനെന്‍ ചൂണ്ടിക്കാട്ടി. വിദേശത്തു രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനം ഒരിക്കലും എനിക്കു മികച്ചതായി തോന്നിയിട്ടില്ല. പ്രത്യേകിച്ചും സൗത്താഫ്രിക്കയില്‍ വളരെ പരിതാപകരമാണ് പ്രകടനം. ഫ്ളാറ്റ് ട്രാക്ക് ബുള്ളിയായിട്ടാണ് രോഹിത്തിനെ എനിക്കു തോന്നിയിട്ടുള്ളത്. അദ്ദേഹം പറഞ്ഞു.